Type Here to Get Search Results !

Bottom Ad

കോവിഡ്: മുഖ്യമന്ത്രി അനാവശ്യ ഭീതി പരത്തുകയാണെന്ന് കെ. സുരേന്ദ്രന്‍


കേരളം: (www.evisionnews.co) കോവിഡില്‍ അനാവശ്യ ഭീതി പരത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാറിനെതിരായ രാഷ്ട്രീയ പ്രചാരണത്തിനും മുഖ്യമന്ത്രി ശ്രമിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി ഏര്‍പ്പെടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സീന്‍ വിതരണം ചെയ്യുമെന്നു പറഞ്ഞു ജനത്തെ പറ്റിച്ച മുഖ്യമന്ത്രി, ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി പരത്തുകയാണ്. മുഖ്യമന്ത്രി ഇടക്കിടയ്ക്ക് പ്രധാനമന്ത്രിക്ക് കത്തയക്കുന്നതായും പരിഭ്രാന്തി പരത്താന്‍ മുഖ്യമന്ത്രി ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് സംശയിക്കേണ്ടതായും സുരേന്ദ്രന്‍ പറഞ്ഞു. ആപത്ഘട്ടത്തില്‍ ഒരു ഭരണാധികാരിയും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

മെയ് ഒന്നു മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സില്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അനാവശ്യ ഭീതി പരത്തുകയാണ് മുഖ്യമന്ത്രി. ആവശ്യത്തിന് വാക്സിന്‍ കൈയിലുള്ളപ്പോള്‍ 13 ശതമാനം മാത്രമാണ് സര്‍ക്കാര്‍ വാക്സിനേഷന്‍ നടത്തിയത്. തെരഞ്ഞെടുപ്പും പ്രചാരണവും നടന്ന സമയത്ത് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതിരുന്നവരാണ് അനാവശ്യ പ്രചാരണവുമായി രംഗത്ത് വരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad