Type Here to Get Search Results !

Bottom Ad

അടുത്ത മൂന്നാഴ്ച നിര്‍ണായകം: ജില്ലയില്‍ കോവിഡ് നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനം


കാസര്‍കോട് (www.evisionnews.co): അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന ആരോഗ്യവകുപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കോവിഡ് നിയന്ത്രണം കടുപ്പിക്കാനും പരിശോധന കര്‍ശനമാക്കാനും ജില്ലാതല കൊറോണ കോര്‍ കമിറ്റി യോഗത്തില്‍ തീരുമാനം. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് പോലീസിന് നിര്‍ദേശം നല്‍കാനും ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

എല്ലാവരും മുഖാവരണ ധരിക്കുന്നുവെന്നും കൂട്ടംകൂടുന്നില്ലെന്നും ഉറപ്പാക്കും. വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും നിലവിലുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. തട്ടുകടകളില്‍ നിയന്ത്രണം തുടരും. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. പാര്‍സല്‍ മാത്രം വിതരണം ചെയ്യണം. തട്ടുകടകളില്‍ ഉള്‍പെടെ എല്ലാ കടകളിലും മാസ്‌കും കയ്യുറയും നിര്‍ബന്ധമാക്കി. നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് സെക്ടറല്‍ മജിസ്ട്രേടുമാരും പൊലീസും ഉറപ്പു വരുത്തും. കേസെടുക്കുകയും ഉടന്‍ പിഴ ഈടാക്കുന്നതിനും നടപടിയുണ്ടാകും. എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളേയും അധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

45 വയസുകഴിഞ്ഞ മുഴുവനാളുകളും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണം. ആരോഗ്യ വകുപ്പില്‍ താത്കാലികമായി നഴ്‌സുമാരെ നിയമിക്കും. വാക്‌സിനേഷന് ബസ് സ്റ്റാന്‍ഡ്, റയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേക സൗകര്യം ഒരുക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകര്‍, പോളിംഗ് ഏജന്റുമാര്‍ അടക്കമുള്ളവര്‍ കോവിഡ് പരിശോധന നടത്തണമെന്നും ഇവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. വ്യാപാരികള്‍, ഷോപ് ജീവനക്കാര്‍ പൊതുഗതാഗത സംവിധാനത്തീലെ ജീവനക്കാര്‍.തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ആര്‍ടി പി സി ആര്‍ പരിശോധന നടത്തണമെന്ന് യോഗം നിര്‍ദേശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad