Type Here to Get Search Results !

Bottom Ad

സമസ്ത ഉപാധ്യക്ഷന്‍ ഷിറിയ ആലിക്കുഞ്ഞി മുസ്ലിയാര്‍ അന്തരിച്ചു


കാസര്‍കോട് (www.evisionnews.co): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ വഫാത്തായി. 86 വയസായിരുന്നു. താജുശ്ശരീഅ എന്നാണ് പണ്ഡിത ലോകം അദ്ദേഹത്തെ വിളിച്ചിരുന്നത്. 1935 മാര്‍ച്ച് നാലിന് അബ്ദുര്‍റഹ്മാന്‍ ഹാജി മറിയം ദമ്പതികളുടെ മകനായി കാസര്‍കോട് താലൂക്കിലെ ഷിറിയക്കടുത്ത് ഒളയം എന്ന പ്രദേശത്തായിരുന്നു ആലികുഞ്ഞി ഉസ്താദിന്റെ ജനനം.

പഴയ കാലത്തെ ഓത്തുപള്ളിയിലാണ് പഠനരംഭം. മുട്ടം ജുമാമസ്ജിദില്‍ മുക്രിയായിരുന്ന മൂസ മുക്രിയാണ് പ്രഥമ ഗുരു. അഞ്ചാം ക്ലാസ് വരെ സ്‌കൂള്‍ പഠനം കന്നഡ മീഡിയത്തിലായിരുന്നു. മൂസ മുക്രി തന്നെയായിരുന്നു സ്‌കൂളിലെയും ഗുരുനാഥന്‍.

ജില്ലയിലെ കുമ്പോലിലാണ് ആദ്യമായി ദര്‍സ് നടത്തിയത്. മുപ്പതാം വയസ്സില്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി. സഹോദരങ്ങള്‍: കുഞ്ഞിപ്പ ഹാജി, അന്തിഞ്ഞി ഹാജി, ബീരാന്‍ ഹാജി, മുഹമ്മദ് അബൂബക്കര്‍ ഹാജി, മൂസ, ആഇഷ, ഹവ്വാഉമ്മ, അബ്ദുല്ല.

Post a Comment

0 Comments

Top Post Ad

Below Post Ad