Type Here to Get Search Results !

Bottom Ad

എംഡിഎംഎ മയക്കു മരുന്ന് വില്‍പ്പന: ഉപ്പള സ്വദേശികള്‍ പിടിയില്‍


മംഗളൂരു (www.evisionnews.co): തലപ്പാടിയിലെ ബാറിന് സമീപം എംഡിഎംഎ മയക്കുമരുന്ന് മരുന്ന് വില്‍പ്പന നടത്തിയ ഉപ്പള സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ പിഎം ഫസല്‍, നൗഫല്‍ എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തലപ്പാടി മദ്യശാലക്ക് സമീപം എംഡിഎംഎ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്നത്തിയ റെയിഡിലാണ് ഫസലിനെയും നൗഫലിനെയും ഉള്ളാള്‍ പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് എത്തിച്ച മോട്ടോര്‍ ബൈക്കും കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad