Type Here to Get Search Results !

Bottom Ad

ഏപ്രില്‍ 24നും 25നും അവശ്യ, അത്യാഹിത സര്‍വീസുകള്‍ മാത്രം: ഉത്തരവ് ഇങ്ങനെ..


കേരളം (www.evisionnews.co): കോവിഡ്-19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏപ്രില്‍ 24, 25 തിയതികളില്‍ അവശ്യ, അത്യാഹിത സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കി. ഏപ്രില്‍ 24ന് സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും.

24നും 25നും അനുമതിയുള്ള അവശ്യ, അത്യാഹിത സര്‍വീസുകള്‍: അവശ്യ, അത്യാഹിത സര്‍വീസുകള്‍, കോവിഡ്-19 പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും സ്വയംഭരണ സ്ഥാപനങ്ങളും കോര്‍പറേഷനുകളും പൂര്‍ണമായും പ്രവര്‍ത്തിക്കും. ഇവയുടെ ഓഫീസര്‍മാര്‍/ജീവനക്കാര്‍ എന്നിവര്‍ക്ക് സഞ്ചാര നിയന്ത്രണമില്ല.

മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന അവശ്യ, അത്യാഹിത സര്‍വീസുകളുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍/കമ്പനികള്‍/സംഘടനകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ സ്ഥാപനം/സംഘടന നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ യാത്ര അനുവദിക്കും.

3. ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ ജീവനക്കാരെയും വാഹനങ്ങളെയും സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുവദിക്കും. ഐ.ടി, ഐ.ടി ഇനേബിള്‍ഡ് സര്‍വീസ് ജീവനക്കാരില്‍ അവശ്യം വേണ്ട സ്റ്റാഫും ജീവനക്കാരും മാത്രമേ ഓഫീസില്‍ ജോലി ചെയ്യാവൂ.

അത്യാഹിത ചികില്‍സ ആവശ്യമുള്ള രോഗികള്‍, അവരുടെ സഹായികള്‍, ബന്ധുക്കള്‍, വാക്സിനേഷന്‍ എടുക്കാനുള്ളവര്‍ എന്നിവര്‍ക്ക് ഏതെങ്കിലും രേഖ കാണിച്ചാല്‍ യാത്ര അനുവദിക്കും.

ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറി, പാല്‍, ഇറച്ചി, മല്‍സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ആളുകള്‍ വീട്ടില്‍നിന്നിറങ്ങുന്നത് കുറയ്ക്കാന്‍ ഹോം ഡെലിവറി പരമാമവധി പ്രോല്‍സാഹിപ്പിക്കും. പ്രവര്‍ത്തനം കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കണം.

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ടേക്ക് എവേ കൗണ്ടറുകള്‍, ഹോം ഡെലിവറി എന്നിവ മാത്രമേ അനുവദിക്കൂ.

ദീര്‍ഘദൂര ബസ്സര്‍വീസുകള്‍, ട്രെയിനുകള്‍, വ്യോമഗതാഗതം എന്നിവ അനുവദനീയമാണ്. ഈ യാത്രക്കാര്‍ക്ക് സഹായമായി വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റോപ്പുകള്‍, ബസ് ടെര്‍മിനലുകള്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നിവയിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം, സ്വകാര്യ, ടാക്സി വാഹനങ്ങള്‍ എന്നിവ അനുവദിക്കും. യാത്രാരേഖകള്‍, ടിക്കറ്റ് എന്നിവയോടെ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കണം യാത്രകള്‍.

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നീ ചടങ്ങുകള്‍ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് നടത്താം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad