Type Here to Get Search Results !

Bottom Ad

പാചകം ചെയ്യുന്നതിനിടെ റൊട്ടിയില്‍ തുപ്പിയ ആള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി


ദേശീയം (www.evisionnews.co): യുപിയിലെ മീററ്റില്‍ വിവാഹ സത്കാരത്തിനായുള്ള പാചകത്തിനിടെ റൊട്ടിയില്‍ തുപ്പിയ പാചകക്കാരനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി പോലീസ്. കഴിഞ്ഞ മാസമാണ് സുഹൈല്‍ എന്ന യുവാവ് റൊട്ടി തയ്യാറാക്കുന്നതിനിടെ തുപ്പുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്.സംഭവത്തിന് പിന്നാലെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സുഹൈലിന് വേണ്ടി കുടുംബാംഗങ്ങള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സുഹൈലിന് എളുപ്പത്തില്‍ ജാമ്യം ലഭിക്കാതിരിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ആണ് ദേശീയ സുരക്ഷാ നിയമം ചുമത്താന്‍ നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ കേസിന്റെ വാദം നടക്കുന്നതിനിടെ സുഹൈലിനെ അക്രമിക്കാന്‍ ശ്രമം നടന്നിരുന്നു. സുഹൈലിനെ പുറത്തുവിട്ടാല്‍ ഇയാള്‍ക്ക് നേരെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് ജാമ്യം ലഭിക്കാതിരിക്കാനാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയതെന്നുമാണ് അധികൃതര്‍ പറയുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad