Friday, 12 March 2021

സാമൂഹിക മാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം: ഹമീദലി ശിഹാബ് തങ്ങള്‍


കാസര്‍കോട് (www.evisionnews.co): സാമൂഹിക മാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നു പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. നാഷണല്‍ പൊളിറ്റിക്‌സ് ഓണ്‍ലൈന്‍ കൂട്ടായ്മയുടെ നാലാം വാര്‍ഷികം സ്റ്റാറ്റസ് 2സ21  ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. കുമ്പള ഒളയം ഡി.എം കബാന റിസോര്‍ട്ടില്‍ നടന്ന വാര്‍ഷിക സംഗമത്തില്‍ കൂട്ടായ്മയുടെ ചീഫ് അഡ്മിന്‍ പുള്ളാട്ട്  ശംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം.സി ഖമറുദ്ധീന്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി.  

അഡ്വ. എഎ റസാഖ്, അഡ്വ. ഹന്‍സലാഹ് മുഹമ്മദ്, എം.എ ഖാലിദ്, അബ്ബാസ് ഓണന്ത, സൈഫുള്ള തങ്ങള്‍, വി.ടി മുസ്തഫ, നിസാര്‍ കാടേരി, സത്താര്‍ കുറ്റൂര്‍ സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ എ കെ.ആരിഫ് മഞ്ചേശ്വരം സ്വാഗതവും ബി എ റഹ്‌മാന്‍ ആരിക്കാടി നന്ദിയും പറഞ്ഞു.

കൂട്ടായ്മ യുടെ നേതൃത്വത്തില്‍ നടക്കുന്ന  ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി. ജാര്‍ഖണ്ടില്‍ നിര്‍മ്മിക്കുന്ന ഖാഇദേമില്ലത്ത് സെന്റര്‍ ഫോര്‍ എജ്യുക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്റിന്റെ ഉദ്ഘാടനം ജൂണ്‍ മാസത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം  കൂട്ടായ്മയുടെ ഗ്ലോബല്‍ സമ്മിറ്റ് ഫുജൈറയില്‍ നടന്നിരുന്നു. 

സമാപന സമ്മേളനം സി. കെ. സുബൈര്‍ ഉത്ഘാടനം ചെയ്തു. ടിഡി കബീര്‍, അസീസ് കളത്തോട്, നാസര്‍ നടുവില്‍, സത്താര്‍ ആരിക്കാടി, ഹകീം തുപ്പിലിക്കാട്ട്, മുഹമ്മദ് വിളക്കോട്, മുസ്തഫ മച്ചിനടുക്കം, സി.വിഎം. ബാവ, വി.എസ് മുഹമ്മദലി, ബീരാന്‍ വെങ്ങാട്, കെപി ഹംസ മാസ്റ്റര്‍ കൊളത്തൂര്‍, ഫൈസല്‍ മാലിക് വിഎന്‍, ഒ.സി. ഹംസ, ഖദീം കുന്ദമംഗലം, ഇല്യാസ് പി.സി, മുഹമ്മദ് ആറളം, നാസര്‍ ഖാസിം ആലപ്പുഴ, എംഎ ഖാലിദ്, അബ്ദുറഹ്‌മാന്‍ ബന്തിയോട്,  സഫീര്‍ പീടിയേക്കല്‍, മുസ്തഫ ഫൈസി കൊപ്പം, ഇബ്രാഹിം ആലംപാടി, നാസര്‍ മേപ്പാടി, സമദ് ചോലക്കല്‍, ജബ്ബാര്‍ കള ന്തോട്, നൗഷാദ് ചാവക്കാട്,  കെ. വി. ഹബീബ് മാസ്റ്റര്‍, എ കെ സിദ്ധീഖ് പറപ്പൂര്‍, അന്‍വര്‍ റഷീദ് ബാഖവി, ആരിഫ് കെട്ടാങ്ങല്‍, സഹീര്‍ കീഴ്പ്പള്ളി, പി പി അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഹമീദ് ചൗക്കി, ഹാരിസ് വേരേങ്ങല്‍ സംസാരിച്ചു.


Related Posts

സാമൂഹിക മാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം: ഹമീദലി ശിഹാബ് തങ്ങള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.