Monday, 8 March 2021

ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരവും വീട്ടുമുറ്റത്തു നിന്ന് മോട്ടോര്‍ ബൈക്കും കവര്‍ന്ന കേസില്‍ വിഎച്ച്പി നേതാവ് അറസ്റ്റില്‍


മംഗളൂരു (www.evisionnews.co): ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരവും വീട്ടുമുറ്റത്തുനിന്ന് മോട്ടോര്‍ ബൈക്കും കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ വിഎച്ച്പി നേതാവ് അറസ്റ്റില്‍. ഉള്ളാലിലെ വിശ്വഹിന്ദു പരിഷത്ത് കണ്‍വീനര്‍ മോണ്ടെപാഡാവിലെ താരാനാഥ മോഹനെയാണ് കൊണാജെ പോലീസ് അറസ്റ്റ് ചെയ്തത്. മഞ്ജനാടി ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരവും മോണ്ടെപാഡവിനടുത്തുള്ള വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കും താരാനാഥ മോഷ്ടിച്ചെന്നാണ് കേസ്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണത്തിന് പിന്നില്‍ താരാനാഥയാണെന്ന് വ്യക്തമായത്.

Related Posts

ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരവും വീട്ടുമുറ്റത്തു നിന്ന് മോട്ടോര്‍ ബൈക്കും കവര്‍ന്ന കേസില്‍ വിഎച്ച്പി നേതാവ് അറസ്റ്റില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.