Wednesday, 3 March 2021

എംഎസ്എഫ് മുന്‍ ജില്ലാ സെക്രട്ടറി ലീഗില്‍ നിന്ന് രാജിവെച്ചു; കാസര്‍കോട്ട് സ്വതന്ത്രനായി മത്സരിക്കും


കാസര്‍കോട് (www.evisionnews.co): എംഎസ്എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന സിഐ അബ്ദുല്‍ ഹമീദ് മുസ്്‌ലിം ലീഗില്‍ നിന്നും രാജിവെച്ചു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

യൂത്ത് ലീഗ് കൗണ്‍സിലുമായി ബന്ധപ്പെട്ട് തന്നെ മാറ്റിനിര്‍ത്തിയതിന്റെ പേരില്‍ ജില്ലാ, മുനിസിപ്പല്‍ കമ്മിറ്റിക്കും മുസ്്‌ലിം ലീഗ് ജില്ലാ നേതൃത്വത്തിനും നല്‍കിയ പരാതിയില്‍ മറുപടിയില്ലാത്തതും അത് ഗൗരവത്തിലെടുക്കാത്തതുമാണ് രാജിക്ക് കാരണമെന്ന് ഹമീദ് പറഞ്ഞു. എംഎസ്എഫിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയായി രണ്ടര വര്‍ഷവും ജില്ലാ കമിറ്റിയില്‍ ഏഴു വര്‍ഷവും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലാകെ 18 വര്‍ഷത്തോളവും പ്രവര്‍ത്തിച്ച താന്‍ മണ്ഡലം യൂത്ത് ലീഗ് കൗണ്‍സിലില്‍ രേഖപ്പെടുത്തിയ അഭിപ്രായം ചില ആളുകള്‍ക്ക് ഇഷ്ടപ്പെടാത്തതിനാല്‍ ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. 

ഇതുസംബന്ധിച്ച് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. പാര്‍ട്ടി നേതാക്കളുടെ നിലപാടിനോടുള്ള വിയോജിപ്പ് കാരണമാണ് രാജിയെന്നും തെരെഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വ്യക്തിപരമായി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍പേഴ്ണ്‍ ബീഫാത്തിമ ഇബ്രാഹിമിന്റ മകനാണ് അബ്ദുല്‍ ഹമീദ്. 



Related Posts

എംഎസ്എഫ് മുന്‍ ജില്ലാ സെക്രട്ടറി ലീഗില്‍ നിന്ന് രാജിവെച്ചു; കാസര്‍കോട്ട് സ്വതന്ത്രനായി മത്സരിക്കും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.