Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് സ്ഥാപകദിനം സൗത്ത് ചിത്താരിയില്‍ യൂത്ത് ലീഗ് പഠന ക്ലാസ് സംഘടിപ്പിച്ചു


ചിത്താരി (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് സൗത്ത് ചിത്താരി ശാഖാ കമ്മിറ്റി 'മുസ്ലിം ലീഗിന്റെ എഴുപത്തി മൂന്നാം' വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുസ്ലിം ലീഗ് ചരിത്ര പഠന ക്ലാസ് പരിപാടിയുടെ ഉദ്ഘാടനം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സന മാണിക്കോത്ത് നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് ബഷീര്‍ ചിത്താരി അധ്യക്ഷത വഹിച്ചു. 

യൂത്ത് സംസ്ഥാന കൗണ്‍സില്‍ അംഗം റൗഫ് ബായിക്കര മുഖ്യപ്രഭാഷണം നടത്തി. പുതുതായി തെരഞ്ഞെടുത്ത മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സന മാണിക്കോത്തിനുള്ള ശാഖാ കമ്മിറ്റിയുടെ ഉപഹാരം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ്് ബഷീര്‍ മാട്ടുമ്മല്‍ നല്‍കി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്് സലിം ബാരിക്കാട്, വാര്‍ഡ് ലീഗ് ജനറല്‍ സെക്രട്ടറി അഹമ്മദ് കപ്പണക്കാല്‍, എംഎസ്എഫ് മണ്ഡലം പ്രസിഡന്റ്് ജംഷീദ് കുന്നുമ്മല്‍, എംഎസ്എഫ് പഞ്ചായത്ത് സെക്രട്ടറി മുര്‍ഷിദ് ചാപ്പയില്‍, ശാഖാ ജനറല്‍ സെക്രട്ടറി സികെ ഇര്‍ഷാദ്, വൈസ് പ്രസിഡന്റ് മഷൂര്‍ കൂളിക്കാട് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad