Type Here to Get Search Results !

Bottom Ad

ജില്ലയിലെ ഓരോ വീടുകളിലും ഓരോ സംരംഭം; പദ്ധതിയുമായി കെഎസ്ഇഡിഎഫ്



കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സോഷ്യോ എക്‌ണോമിക് ഡെവലപ്‌മെന്റ് ഫോറം സ്വയം തൊഴില്‍ അന്വേഷകര്‍ക്കും സംരംഭകര്‍ക്കുമായി നടത്തിയ സെമിനാര്‍ ഫെയ്‌സ് എജുക്കേഷന്‍ ഗ്രൂപ്പ് ചെയര്‍മാനും മലബാര്‍ ഗോള്‍ഡ് കോ-ചെയര്‍മാനുമായ ഡോ പിഎ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഓരോ വീടുകളിലും ഓരോ സംരംഭം തുടങ്ങണമെന്ന ആശയം അവതരിപ്പിക്കുകയും സോഷ്യോ എക്കണോമിക് ഫോറം ജില്ലയില്‍ ആദ്യമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ തുടങ്ങാന്‍ അനുയോജ്യമായ പദ്ധതികള്‍ക്കുള്ള സാമ്പത്തികം വെഞ്ച്വര്‍ ക്യാപിറ്റലൂടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് സ്വരൂപിച്ച് സംരംഭകര്‍ക്ക് പലിശരഹിത വായ്പ നല്‍കാനും ഫോറം തീരുമാനിച്ചിട്ടുണ്ട്. അടുത്തുതന്നെ കാസര്‍കോട് കേന്ദ്രീകരിച്ച് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും പൊതു സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ട സഹായ സഹകരണങ്ങള്‍ ഓഫീസ് മുഖേനെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കാട്് പുതിയ ബസ്റ്റാന്റ്് സിറ്റി ടവര്‍ ഹാളില്‍ നടത്തിയ സെമിനാറില്‍ ഫോറം വൈസ് പ്രസിഡന്റ്് യഹ്്‌യ തളങ്കര അധ്യക്ഷത വഹിച്ചു. കാസര്‍കോട് പീപ്പിള്‍ ഫോറം പ്രതിനിധി പ്രൊഫ ഗോപിനാഥന്‍, കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ്് ഇന്‍ഡസ്ട്രിസ് ജനറല്‍ സെക്രട്ടറി മുഹമ്മദലി ഫത്താഹ്, ഫോറം ട്രഷറര്‍ അബ്ദുറഹ്്മാന്‍ കുദ്രോളി, കെഎസ് അന്‍വര്‍ സാദത്ത്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ പ്രസിഡന്റ് എകെ ശ്യാം പ്രസാദ്, ചാര്‍റ്റഡ് അക്കൗണ്ട് സന്ദീപ്, യുകെ യൂസുഫ് സംസാരിച്ചു. ഫോറം ജനറല്‍ സെക്രട്ടറി എന്‍എ അബൂബക്കര്‍ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ റഫീഖ് കെളോട്ട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad