Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് കോളിയടുക്കം ആസ്ഥാന മന്ദിരത്തിന് കുറ്റിയടിച്ചു


കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ചിരകാലാഭിലാഷമായ ആസ്ഥാന മന്ദിരത്തിന് മുസ്ലിം ലീഗ് ദക്ഷിണ കന്നട ജില്ലാ മുന്‍ പ്രസിഡന്റ്് എന്‍പിഎം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ദുഗ്ലടുക്ക കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചു. മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് ഹാജി ദാനമായി നല്‍കിയ സ്ഥലത്താണ് ഓഫീസ് പണിയുന്നത്. ഓഫീസ് നിര്‍മാണത്തിനുള്ള ആദ്യ സംഭാവന കെഎം അബ്ബാസ് ഹാജി (മമ്മിച്ച)കോളിയടുക്കത്തില്‍ നിന്ന് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഏറ്റുവാങ്ങി.

ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, സെക്രട്ടറി അഹമ്മദ് ഹാജി കോളിയടുക്കം, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, കലാഭവന്‍ രാജു, സിഎല്‍ റഷീദ് ഹാജി, അസീസ് കുഴൂര്‍, ഇബ്രാഹിം ഹാജി ബെണ്ടിച്ചാല്‍, ഖാദര്‍ കളനാട്, റൗഫ് ബായിക്കര, ഹനീഫ് ടിആര്‍, ഹനീഫ് പാറ, കാദര്‍ ഹാജി എയ്യള, അഷറഫ് തെക്കില്‍, ശംസുദ്ധീന്‍ തെങ്കില്‍, അബ്ദുല്‍ കാദര്‍ തൈവളപ്പ്, അബുബക്കര്‍ കണ്ടത്തില്‍, മുഹമ്മദ് കോളിയടുക്കം, ഇബ്രാഹിം കുന്നാറ, ഹനീഫ് കോളിയടുക്കം, ഇര്‍ഷാദ് കോളിയടുക്കം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad