Type Here to Get Search Results !

Bottom Ad

ലൗ ജിഹാദ്: ഇടതു നേതാക്കള്‍ക്ക് യോഗിയുടെ ഭാഷ: പ്രിയങ്ക ഗാന്ധി


കേരളം (www.evisionnews.co): ലൗ ജിഹാദിനെ പറ്റി ഇടതുനേതാക്കള്‍ സംസാരിക്കുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭാഷയിലെന്ന് പ്രിയങ്ക ഗാന്ധി. കരുനാഗപ്പള്ളയില്‍ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലെ യഥാര്‍ത്ഥ സ്വര്‍ണം ജനങ്ങളെന്ന് പ്രിയങ്ക ഗാന്ധി കൂട്ടിചേര്‍ത്തു.

മുഖ്യമന്ത്രിയും സര്‍ക്കാരും വിദേശത്തും ആഴക്കടലിലും സ്വര്‍ണം തേടുന്നു. മോദി സര്‍ക്കാരിനെ പോലെ കേരളത്തിന്റെ സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്നെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കന്യാസ്ത്രീകളുടെ മതം ചോദിക്കാന്‍ ആരാണ് സംഘപരിവാറിനെ അധികാരം നല്‍കിയതെന്ന് പ്രിയങ്ക ചോദിച്ചു. തിരഞ്ഞെടുപ്പ് സമയമായതിനാലാണ് കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളിപ്പറഞ്ഞതെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad