Type Here to Get Search Results !

Bottom Ad

ഇനി പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ല' തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇപി ജയരാജന്‍


കേരളം (www.evisionnews.co): തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും പിണറായി മന്ത്രി സഭയിലെ വ്യവസായ വകുപ്പ് മന്ത്രിയുമായ ഇ.പി ജയരാജന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാലും മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ ജയരാജന്‍ തന്റെ അസൗകര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

മൂന്നു തവണ എം.എല്‍.എയായ വ്യക്തിയാണ് താന്‍. ഇത്തവണ മന്ത്രിയാകാനും കഴിഞ്ഞു. പ്രായമായി വരികയാണ്, ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ജനസേവനത്തിനും തെരഞ്ഞെടുപ്പുകളിലും ഇറങ്ങി പ്രവര്‍ത്തിക്കാനുമുള്ള ആരോഗ്യ ശേഷി കുറഞ്ഞു വരികയാണ്'. ജയരാജന്‍ വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad