Type Here to Get Search Results !

Bottom Ad

ഇന്ത്യയിലെ ജനാധിപത്യ സാഹചര്യം വഷളാകുന്നു എന്ന് യുഎസ് സെനറ്റ്: 'ഫ്രീ' പദവിയില്‍ ഇന്ത്യ പുറത്ത്


ദേശീയം (www.evisionnews.co): യു.എസില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ ഭരണകൂടത്തിലെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ ജനാധിപത്യ സാഹചര്യത്തെ കുറിച്ചുള്ള ആശങ്കകള്‍ രാജ്യത്തെ ഉദ്യോഗസ്ഥരോട് ഉന്നയിക്കണമെന്ന് യുഎസ് സെനറ്റ് ലോയ്ഡ് ജെ ഓസ്റ്റിനോട് ആവശ്യപ്പെട്ടു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാന്‍ യുഎസിന്റെയും ഇന്ത്യയുടെയും പങ്കാളിത്തം നിര്‍ണായകമാണെങ്കിലും പങ്കാളിത്തം ജനാധിപത്യ മൂല്യങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണമെന്ന് സെനറ്റര്‍ റോബര്‍ട്ട് മെനെന്‍ഡെസ് ലോയ്ഡ് ജെ ഓസ്റ്റിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സര്‍ക്കാര്‍ ഈ മൂല്യങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതായി കത്തില്‍ പറഞ്ഞു.

പുതിയ കാര്‍ഷിക നിയമങ്ങളെ സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരെയും മാധ്യമ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ വിമര്‍ശകരെയും ഭീഷണിപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അധഃപതിച്ച സാഹചര്യത്തെ അടിവരയിടുന്നു എന്ന് റോബര്‍ട്ട് മെനെന്‍ഡെസിന്റെ കത്തില്‍ പറയുന്നു.

മാത്രമല്ല, സമീപ വര്‍ഷങ്ങളില്‍, മുസ്ലിം വിരുദ്ധ വികാരവും അതിനോട് അനുബന്ധമായ സര്‍ക്കാര്‍ നടപടിയായ പൗരത്വ ഭേദഗതി നിയമവും രാഷ്ട്രീയ സംവാദം അടിച്ചമര്‍ത്തലും കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് രാഷ്ട്രീയ എതിരാളികളെ അറസ്റ്റു ചെയ്യുന്ന നടപടിയും രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കാന്‍ രാജ്യദ്രോഹ നിയമങ്ങള്‍ ഉപയോഗിക്കല്‍ തുടങ്ങിയ കാര്യങ്ങളും യുഎസ് മനുഷ്യാവകാശ ഗ്രൂപ്പായ ഫ്രീഡം ഹൗസിന്റെ വാര്‍ഷിക ആഗോള സര്‍വേയില്‍ ഇന്ത്യയെ ''ഫ്രീ'' പദവിയില്‍ നിന്നും ഒഴിവാക്കാന്‍ കാരണമായി എന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad