ചെന്നൈ (www.evisionnews.co): തമിഴ്നാട് തഞ്ചാവൂരില്‍ അഞ്ചുവയസുകാരനെ അച്ഛന്‍ തീകൊളുത്തിക്കൊന്നു. കുട്ടിയുടേത് ദോഷ ജാതകമാണെന്ന് ജ്യോല്‍സ്യന്‍ പറഞ്ഞതുകേട്ടാണ് ഇയാള്‍ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി സായ് ശരണ്‍ ആണ് ക്രൂരകൃത്യത്തിന് ഇരയായത്. കുടുംബത്തിലെ ദാരിദ്രത്തിനു കാരണം മൂത്തമകന്‍ സായ്ശരണിന്റെ ജാതകമാണെന്ന് ജ്യോത്സന്‍ പറഞ്ഞതിന് പിന്നാലെ തഞ്ചാവൂര്‍ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
ജാതക ദോഷമെന്ന ജോത്സ്യന്റെ വാക്കുകേട്ട് അഞ്ചു വയസുകാരനെ അച്ഛന്‍ തീകൊളുത്തിക്കൊന്നു
4/
5
Oleh
evisionnews