Type Here to Get Search Results !

Bottom Ad

മണ്ഡലം സിപിഎമ്മിന് വിട്ടുനല്‍കി; ബിജെപിയില്‍ ചേര്‍ന്ന് ഡിഎംകെ എംഎല്‍എ


ചെന്നൈ (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഡിഎംകെ എംഎല്‍എ പി ശരവണന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുപ്പരംകുണ്ട്രം എംഎല്‍എയാണ് ശരവണന്‍. മണ്ഡലം ഇത്തവണ സിപിഎമ്മിന് വിട്ടു നല്‍കിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് മത്സരിക്കാന്‍ അവസരമില്ലാതായത്.

2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മണ്ഡലത്തില്‍ നിന്ന് ശരവണന്‍ സഭയിലെത്തിയത്. 'ആറ് വര്‍ഷം മുമ്പ് ഞാന്‍ ബിജെപി അംഗമായിരുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ബിജെപിയില്‍ വീണ്ടും ചേരുകയാണ്. ഏറെ സന്തോഷവാനാണ്. രാജ്യത്തിന് മാത്രമല്ല മോദി കോവിഡ് വാക്‌സിന്‍ നല്‍കിയത്. ലോകത്തുടനീളം നല്‍കി. നമ്മുടെ നേതൃത്വത്തിന്റെ കഴിവാണിത്. ആര്‍ക്കും നിഷേധിക്കാനാകില്ല' - വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad