Type Here to Get Search Results !

Bottom Ad

വീണ്ടും ആശങ്കയുയര്‍ത്തി കോവിഡ്; പ്രതിദിന കണക്ക് അര ലക്ഷത്തിന് മുകളില്‍


ദേശീയം (www.evisionnews.co): രാജ്യത്ത് കോവിഡ് കേസുകള്‍ ആശങ്കയുണ്ടാക്കും വിധം ഉയരുന്നു. പ്രതിദിന കോവിഡ് കണക്ക് 60,000 ത്തിനടുത്തെത്തി. കൃത്യമായ മുന്‍കരുതല്‍ ഇല്ലെങ്കില്‍ രോഗവ്യാപനം തടയാനാവില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 59118 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

കഴിഞ്ഞ ഒക്ടോബര്‍ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തിന് സമാനമായി അര ലക്ഷത്തിനു മുകളില്‍ പ്രതിദിന കണക്ക് എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കഴിഞ്ഞ ദിവസം 257 പേര്‍ രോഗം ബാധിച്ചു മരിച്ചു.

മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35992 കേസുകള്‍റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബ്, കര്‍ണാടക, ഛത്തീസ്ഗഡ്, കേരളം എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 

നിയമസഭ തെരഞ്ഞെടുപ്പ്, ഹോളി ആഘോഷം, കുംഭ മേള തുടങ്ങി ആളുകള്‍ പുറത്തിറങ്ങുന്ന പരിപാടികള്‍ രോഗവ്യാപനം ശക്തമാക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ അടക്കം സാമൂഹ്യ അകലം, മാസ്‌ക് തുടങ്ങിയ നിബന്ധനകള്‍ പോലും ആളുകള്‍ പാലിക്കുന്നില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad