കേരളം (www.evisionnews.co): നാട്ടിക നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സിസി മുകുന്ദന്‍ മരിച്ചതായി വാര്‍ത്ത നല്‍കി ജന്മഭൂമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. സി.പി.ഐ നേതാവ് സി.സി മുകുന്ദന്റെ മരണവാര്‍ത്തയാണ് ജന്മഭൂമിയുടെ ചരമക്കോളത്തില്‍ വന്നത്. ജന്മഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ ജില്ലാ നേതൃത്വം അറിയിച്ചു.
ജന്മഭൂമിയും സി.പി.ഐ സംസ്ഥാന നേതൃത്വവും സി.സി മുകന്ദനോട് മാപ്പ് പറയണമെന്ന് സി.പി.ഐ നാട്ടിക കമ്മിറ്റി ആവശ്യപ്പെട്ടു. ജന്മഭൂമിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചുകൊണ്ടാണ് ലോക്കല്‍ കമ്മിറ്റി വിഷയത്തില്‍ പ്രതികരിച്ചത്. അന്ധമായ രാഷ്ട്രീയ വൈരാഗ്യം ഒരു മാധ്യമത്തെ എത്രമാത്രം അധ:പതിപ്പിക്കും എന്നതിന്റെ ഉദാഹരണമായി ജന്മഭൂമിയും സംഘപരിവാര്‍ മാധ്യമങ്ങളും ഈ നാട്ടില്‍ ഏറെക്കാലമായി നിലനില്‍ക്കുന്നു. സഖാവ് പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ച പാരമ്പര്യമുണ്ട് ജന്മഭൂമിക്ക്.
സ്ഥാനാര്‍ഥി മരിച്ചതായി വാര്‍ത്ത: ജന്മഭൂമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ
4/
5
Oleh
evisionnews