Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പദയാത്ര സമാപിച്ചു


കാസര്‍കോട് (www.evisionnews.co): കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കെതിരെ യുവജന കുറ്റപത്രവുമായി കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് നടത്തിയ പദയാത്രയ്ക്ക് പ്രൗഢ സമാപനം. പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗര്‍ നായകനും ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര ഉപനായകനും ട്രഷറര്‍ പിബി ഷഫീഖ് ഡയറക്ടറും വൈസ് പ്രസിഡന്റ് നൗഫല്‍ തായല്‍ കോഡിനേറ്ററുമായ പദയാത്ര നാലുദിവസത്തെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്് പരിസരത്ത് സമാപിച്ചു.

സമാപന പൊതു സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജാഥാ നായകന്‍ സിദ്ദീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, എ അബ്ദുല്‍ റഹ്്മാന്‍, കാസര്‍കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എന്‍എ നെല്ലിക്കുന്ന്, എഎം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൂസ ബി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, അഷ്‌റഫ് എടനീര്‍, അബ്ബാസ് ബീഗം, അബ്ദുല്‍ റഹ്്മാന്‍ ഹാജി പട്‌ള, ടിഎം ഇഖ്ബാല്‍, അഡ്വ. വിഎം മുനീര്‍, കാദര്‍ ബദ്രിയ, ഖാദര്‍ ചെങ്കള, അഡ്വ. ഫാത്തിമ തഹ്ലിയ, അനസ് എതിര്‍ത്തോട്, കെഎം ബഷീര്‍, നാസര്‍ ചായിന്റടി, എംഎ നജീബ്, പിബി ഷഫീഖ്, നൗഫല്‍ തായല്‍, ഫാറൂഖ് കുമ്പഡാജെ, ഖലീല്‍ സിലോണ്‍, ഇഖ്ബാല്‍ ഫുഡ് മാജിക്, മൊയ്തീന്‍ കുഞ്ഞി ആദൂര്‍, സിടി റിയാസ്, ജലീല്‍ തുരുത്തി, എംഎ ഖലീല്‍, റഹ്‌മാന്‍ തൊട്ടാന്‍, ഷഫീഖ് പീബീസ്, ഹാരിസ് കിന്നിംഗാര്‍, സഹീര്‍ ആസിഫ്, ഹാരിസ് തായല്‍, മുജീബ് കമ്പാര്‍, ഹമീദ് ബെദിര, ഷംസുദ്ദീന്‍ കിന്നിംഗാര്‍, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ അസീസ്, കെ അബ്ദുല്‍ റഹ്്മാന്‍, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, അജ്മല്‍ തളങ്കര, എംഎം നൗഷാദ്, മുജീബ് ലിബാസ്, ശിയാബ് പാറക്കട്ട, ഹൈദര്‍, ഹമീദ് മഞ്ഞംപാറ, ഹമീദലി മാവിനക്കട്ട, അഷ്ഫാഖ് തുരുത്തി, ഹാരിസ് ബേവിഞ്ച, കലന്തര്‍ ഷാഫി, റഫീഖ് കൊളാരി, കുഞ്ഞഹമ്മദ് ബഹ്റൈന്‍, സലാം ബെളിഞ്ചം, താഹാ തങ്ങള്‍, സിബി ലത്തീഫ്, ഖലീല്‍ ഷെയ്ഖ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad