Type Here to Get Search Results !

Bottom Ad

തൊഴില്‍ മേഖലയില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി യുഎഇ


വിദേശം (www.evisionnews.co): യു.എ.ഇയിലെ അഞ്ചു മേഖലകളില്‍ ജോലി ചെയ്യുന്ന വാക്‌സിനെടുക്കാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കും രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഹോട്ടല്‍, റസ്റ്ററന്റ്, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിലുള്ളവര്‍ക്കും ലോന്‍ഡ്രി, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് നിയമം ബാധകമാകുക.

ഉത്തരവ് മാര്‍ച്ച് 28മുതല്‍ നിലവില്‍ വരും. വാക്‌സിനെടുത്തവരെ മാത്രമാണ് പരിശോധനയില്‍ നിന്ന് ഒഴിവാക്കുക. യു.എ.ഇ ഫെഡറല്‍ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും മന്ത്രാലയ ജീവനക്കാര്‍ക്കും ആഴ്ചയിലൊരിക്കല്‍ പരിശോധന നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad