കേരളം (www.evisionnews.co): കുറ്റ്യാടി പരസ്യ പ്രതിഷേധത്തില്‍ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. പരസ്യ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യം പരിശോധിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് സീറ്റ് വിട്ടുനല്‍കിയതിനെതിരെ ഇന്ന് വൈകിട്ടും സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. കുറ്റ്യാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലായാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തിയത്.
സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ചിഹ്നത്തില്‍ തന്നെ വോട്ട് ചെയ്യാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ടായിരുന്നു പ്രകടനം. കേന്ദ്ര നേതൃത്വത്തിന് അയച്ച പരാതിയും പരിഗണിക്കാത്ത സാഹചര്യത്തില്‍ ആണ് ശക്തി വ്യക്തമാക്കിയുള്ള പ്രകടനം നടന്നത്. ഭാരവാഹിത്വമുള്ള നേതാക്കളൊന്നും പ്രതിഷേധത്തില്‍ പങ്കെടുത്തില്ല. സിപിഎം അനുഭാവികളുടെ പ്രതിഷേധം എന്ന നിലയിലാണ് കുറ്റ്യാടിയില്‍ പ്രകടനം നടന്നത്.
കുറ്റ്യാടിയില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷവും സിപിഎം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം
4/
5
Oleh
evisionnews