Type Here to Get Search Results !

Bottom Ad

ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി വീണ്ടും പിടിയില്‍


കാസര്‍കോട് (www.evisionnews.co): അരക്കിലോ കഞ്ചാവ് കൈവശംവെച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി 710 ഗ്രാം കഞ്ചാവുമായി എക്‌സൈസ് പിടിയിലായി. ചെങ്കള സന്തോഷ്നഗര്‍ എന്‍എ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് ഹനീഫയെ (41)യാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സിഐ പിപി ജനാര്‍ദനനും സംഘവും അറസ്റ്റ് ചെയ്തത്. അഞ്ചു ഗ്രാം വീതം കഞ്ചാവ് കവറുകളിലാക്കി ആവശ്യക്കാര്‍ക്ക് 500 രൂപ തോതില്‍ ഹനീഫ വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് പതിവായി കഞ്ചാവ് എത്തിച്ച് വില്‍ക്കുന്ന സംഘത്തിലെ അംഗം കൂടിയാണ് ഹനീഫയെന്നും എക്‌സൈസ് വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad