Type Here to Get Search Results !

Bottom Ad

യൂട്യൂബില്‍ വൈറലായ പാട്ടുകാരി ലാനിയത്ത് ലത്തീഫിന് സ്‌നേഹാദരം


കാസര്‍കോട് (www.evisionnews.co): യൂട്യൂബിലെ ഒരൊറ്റ ഗാനത്തിലൂടെ ആസ്വാദക ശ്രദ്ധനേടി സോഷ്യല്‍ മീഡിയയില്‍ വൈറലായ പാട്ടുകാരി ലാനിയത്ത് ലത്തീഫിനെ ദുബൈ മലബാര്‍ സാംസ്‌കാരിക വേദി ഉപഹാരം നല്‍കി ആദരിക്കുന്നു. മാര്‍ച്ച് 17ന് വൈകിട്ട് നാലുമണിക്ക് ആരിക്കാടിയില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്നു ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ഗ്ലോബല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള അറിയിച്ചു.

ഷുക്കൂര്‍ ഉടുമ്പുന്തല രചിച്ച് സംവിധാനം ചെയ്ത 'ഉള്ളിലെരെന്തോ' എന്ന ആല്‍ബത്തിലാണ് ലാനിയത്ത് ഈ ഗാനം പാടിയത്. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ ഒരു ലക്ഷം പ്രേക്ഷകര്‍ കണ്ട ഗാനം പാടി അഭിനയിച്ച ലാനിയത്ത് കാസര്‍കോട് ജില്ലയിലെ പടന്നക്കടപ്പുറം സ്വദേശി യൂഎം അബ്ദുല്‍ ലത്തീഫ് വലിയപ്പറമ്പിന്റെ മകളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad