കാസര്‍കോട് (www.evisionnews.co): കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ശനമാക്കി. നാളെ മുതല്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കും. തലപ്പാടി അതിര്‍ത്തിയില്‍ വാഹന പരിശോധന. കെ.എസ്.ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു പരിശോധിക്കുന്നു. കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷകമായ സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്. ഒരു മാസം മുമ്പ് കര്‍ണാടക പ്രവേശനത്തിന് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് കര്‍ണാടക പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വിവിധയിടങ്ങളില്‍ നിന്നുള്ള ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇളവുവരുത്തുകയായിരുന്നു.
കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണം: നാളെ മുതല്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധം
4/
5
Oleh
evisionnews