Type Here to Get Search Results !

Bottom Ad

വനിതക്ക് സ്ഥാനാര്‍ഥിത്വം: അതും വിജയ സാധ്യതയുള്ള സീറ്റില്‍: മുസ്ലിം ലീഗ് ശരിക്കും ഞെട്ടിച്ചു: ഹരീഷ് വാസുദേവന്‍


കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള മുസ്ലിം ലീഗിന്റെ തീരുമാനത്തെ അഭിനന്ദിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് അഡ്വ. നൂര്‍ബീന റഷീദ് ആണ്. 25 വര്‍ഷത്തിന് ശേഷമാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു വനിത ഇടം പിടിക്കുന്നത്. ഇതിന് മുമ്പ് 1996-ല്‍ ഖമറുന്നീസ അന്‍വറാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച വനിത. ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇതിന് മുമ്പ് ഇടം നേടിയ ഒരേ ഒരു വനിതയും ഖമറുന്നീസ അന്‍വറാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു വനിതക്ക് സ്ഥാനാര്‍ഥിത്വം അതും ലീഗിന് വിജയസാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍. CPM ഓ CPI യോ കോണ്‍്ഗ്രസോ പോലെയല്ലല്ലോ, സ്ത്രീകള്‍ക്ക് ഒട്ടും ഇടമോ പ്രാധാന്യമോ നല്‍കാത്ത ലീഗ് പോലൊരു സംവിധാനത്തില്‍ നിന്ന് ഒരു സീറ്റ് സ്ത്രീയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത് വലിയ മാറ്റമാണ്. കാലത്തിന്റെ മാറ്റം. കഴിഞ്ഞ 6 പതിറ്റാണ്ടിനിടെ ഒരു സ്ത്രീയെപ്പോലും ലീഗ് നിയമസഭയില്‍ എത്തിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ, എത്ര അധികാരം കിട്ടിയാലും സാമൂഹിക പിന്നാക്കാവസ്ഥ മാറുകയുമില്ല.

യാഥാസ്ഥിതിക മുസ്ലീംസ്ത്രീകളുടെ പ്രതിനിധിയായി നിയമസഭയില്‍ ഒരാള്‍ വേണം. അവരുടെ ജയം ആ സമുദായത്തിലെ അത്തരം പല സ്ത്രീകള്‍ക്കും മുന്നോട്ടു വന്നു പൊതുമണ്ഡലത്തോട് സംവദിക്കാനുള്ള ഒരുപാധി ആണ്.

മറ്റെന്തൊക്കെ കാരണത്താല്‍ നിങ്ങള്‍ വിയോജിച്ചാലും, അഡ്വ.നൂര്‍ബീന റഷീദ് നിയമസഭയില്‍ ഉണ്ടാകേണ്ടത് ജനാധിപത്യത്തിന്റെ അനിവാര്യതയാണ്. ഈ കാലത്തെ ഏറ്റവും പ്രസക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ നൂര്‍ബീന റഷീദിനെ ജയിപ്പിക്കാന്‍ കോഴിക്കോട് സൗത്തിലെ ഓരോ വോട്ടര്‍ക്കും കിട്ടുന്ന അവസരമാണ്.

എന്റെ വിജയാഭിവാദ്യങ്ങള്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad