Type Here to Get Search Results !

Bottom Ad

ഹെല്‍മെറ്റ് പരിശോധനക്കിടെ ഗര്‍ഭിണിയെ 3 കിലോമീറ്റര്‍ നടത്തിച്ചു; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍


കേരളം (www.evisionnews.co): ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ ഗര്‍ഭിണിയെ മൂന്ന് കിലോമീറ്റര്‍ നടത്തിയ സബ് ഇന്‍സ്‌പെക്ടറെ ജില്ലാ പൊലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു. ഒഡിഷ, മയൂര്‍ഭഞ്ച് ജില്ലയിലെ ശരത് പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍-ഇന്‍-ചാര്‍ജ് (ഒഐസി) റീന ബക്സലിനെയാണ് മാര്‍ച്ച് 28 മുതല്‍ സസ്‌പെന്‍ഡ് ചെയ്തത്. സ്റ്റേഷന്റെ ചുമതല അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബി.ഡി ദാസ്‌മോഹപത്രയ്ക്ക് കൈമാറാന്‍ റീന ബക്‌സലിനോട് ആവശ്യപ്പെട്ടു.

പരിശോധനക്കായി ഉദാല സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു ഗുരുബാരി എന്ന യുവതിയും ഭര്‍ത്താവ് വിക്രം ബിരുളിയും. ബിക്രം ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ ഗുരുബാരി ഹെല്‍മെറ്റ് വച്ചിരുന്നില്ല. കാരണം വ്യക്തമാക്കിയെങ്കിലും ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഗുരുബാരിക്ക് 500 രൂപ പിഴ ചുമത്തുകയും ചെയ്തു. സംഭവം വിവാദമാവുകയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad