Type Here to Get Search Results !

Bottom Ad

കളിച്ചുകൊണ്ടിരിക്കെ ടിവി ദേഹത്തുവീണ് രണ്ടു വയസുകാരന്‍ മരിച്ചു


കാസര്‍കോട്: (www.evisionnews.co) കളിച്ചുകൊണ്ടിരിക്കെ ടിവി ദേഹത്തു വീണ് രണ്ടു വയസുകാരന്‍ മരിച്ചു. തെക്കില്‍ ഉക്രമ്പാടി സ്വദേശിയും ഗള്‍ഫുകാരനുമായ നിസാറിന്റെയും ബാവിക്കരയിലെ ഫായിസയുടെയും ഏകമകനായ മുഹമ്മദ് ശാക്കിറാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഫായിസയുടെ ബാവിക്കരയിലെ വീട്ടില്‍ വച്ച് കളിച്ചുകൊണ്ടിരുന്ന കുട്ടി ടിവിയുടെ വയര്‍ വലിച്ചതിനെ തുടര്‍ന്ന് ടിവി വച്ചിരുന്ന സ്റ്റാന്‍ഡടക്കം ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കാസര്‍കോട്ടേ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Post a Comment

0 Comments

Top Post Ad

Below Post Ad