Type Here to Get Search Results !

Bottom Ad

മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ പോലീസ് പിടിയിലായത് 12546 പേര്‍

Uploading: 86659 of 86659 bytes uploaded.

കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ വിവിധ പൊലീസ് പരിധിയില്‍ നിന്നായി മാസ്‌ക് ധരിക്കാത്തതിന് പിടിയിലായത് 12546 പേര്‍. ജില്ലയില്‍ ഒരു ദിവസം ശരാശരി മാസ്‌ക് ധരിക്കാത്ത 370 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുക്കുന്നത്. ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി രണ്ട് വരെ മാസ്‌ക് ധരിക്കത്ത 12546 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പിഴ ഈടാക്കിയത്.

കോവിഡ് നിര്‍ദ്ദേശം ലംഘിച്ച 879 പേര്‍ക്കെതിരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരി ഒന്നിന് 392 പേരും രണ്ടിന് 413 പേരും മാസ്‌ക് ഇടാതെ കറങ്ങി നടന്ന് പൊലീസിന്റെ പിടിയിലായി. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ് ദുരുപയോഗം ചെയ്യരുത്. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും ജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പും പൊലീസും നല്‍കുന്ന മുന്നറിയിപ്പ്.

Post a Comment

0 Comments

Top Post Ad

Below Post Ad