കാസര്‍കോട് (www.evisionnews.co): സമൂഹത്തില്‍ നിന്നുമുള്ള അനുഭവങ്ങളാണ് ഓരാളുടെ എഴുത്തിനെ പ്രധാനമായും സ്വാധീനിക്കുകയെന്ന് കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീതാ തോപ്പില്‍ അഭിപ്രായപ്പെട്ടു. ദി ലൈറ്റ് ഓഫ് സ്പാര്‍ക്‌സ് എന്ന പുസ്തകം ഒരു പ്ലസ് വണ്‍ കാരിയില്‍ നിന്നുമപ്പുറം ഇരുത്തം വന്ന എഴുത്തുകാരിയെയാണ് നമുക്ക് സമ്മാനിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് മറിയം റിദ. ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും പുസ്തകം ലഭ്യമാണ്. സ്‌കൂള്‍ ഒ.എസ്.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന അനുമോദന ചടങ്ങില്‍ ഒ.എസ്.എ പ്രസിഡന്റ്് ടി.ഇ അബ്ദുല്ല ഉപഹാരം സമര്‍പ്പിച്ചു.
കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ച സ്‌കൂളിലെ മുന്‍ അധ്യാപകനായിരുന്ന പി.അപ്പുക്കുട്ടന്‍ മാഷിനുള്ള അനുമോദന പ്രമേയം എഴുത്തുകാരന്‍ എ.എസ് മുഹമ്മദ് കുഞ്ഞി അവതരിപ്പിച്ചു. ഒരുപാട് ശിഷ്യഗണങ്ങളുള്ള കാസര്‍കോടിന്റെ പ്രിയപ്പെട്ട അധ്യാപകനാണ് പി.അപ്പുക്കുട്ടന്‍ മാഷ്. നിറയെ ചിന്തിക്കുകയും കുറച്ചെഴുതുകയും ചെയ്ത വാഗ്മിയായ മാഷിനിത് വൈകിവന്ന അംഗീകാരമാണ്. അതുകൊണ്ട് തന്നെ ഈ പുരസ്‌കാര ലബ്ധിയില്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ അഭിമാനം കൊള്ളുന്നു. ട്രഷറര്‍ എന്‍.എ അബൂബക്കര്‍, നഗരസഭാ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ഹാരിസ് സിറ്റി ചപ്പല്‍, കുന്നില്‍ അബ്ദുള്ള, നൗഷാദ് സിറ്റിഗോള്‍ഡ് പ്രസംഗിച്ചു. സെക്രട്ടറി ഷാഫി.എ നെല്ലിക്കുന്ന് സ്വാഗതവും ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
പി. അപ്പുക്കുട്ടന്‍ മാഷിനും മറിയംറിദക്കും ജിഎച്ച്എസ്എസ് കാസര്‍കോട് പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മയുടെ അനുമോദനം
4/
5
Oleh
evisionnews