Thursday, 11 February 2021

ഉദ്യോഗാര്‍ത്ഥി സമരങ്ങളെ മന്ത്രിയടക്കം വിമര്‍ശിച്ചത് തെറ്റാണ്: അസഹിഷ്ണുത നിലപാട് വേണ്ടെന്ന് സിപിഐ


കേരളം (www.evisionnews.co): നിയമങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലടക്കം നടക്കുന്ന സമരങ്ങളോട് അസഹിഷ്ണുതാ നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന് സിപിഐ. പിഎസ്‌സി നിയമന വിവാദം സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന് സിപിഐ വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിലാണ് തീരുമാനം.

നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ യുവജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇടയാക്കുമെന്നും വസ്തുതകള്‍ യുവജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. നിയമവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവരോട് അസഹിഷ്ണുത നിലപാട് വേണ്ടെന്നും. ഉദ്യോഗാര്‍ത്ഥികളുടെ സമരങ്ങളെ മന്ത്രിയടക്കം വിമര്‍ശിച്ചത് തെറ്റാണെന്നുമാണ് സിപിഐ നിലപാട്.

Related Posts

ഉദ്യോഗാര്‍ത്ഥി സമരങ്ങളെ മന്ത്രിയടക്കം വിമര്‍ശിച്ചത് തെറ്റാണ്: അസഹിഷ്ണുത നിലപാട് വേണ്ടെന്ന് സിപിഐ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.