Type Here to Get Search Results !

Bottom Ad

ഇന്ധന വില കുറക്കില്ല; സംസ്ഥാനങ്ങള്‍ക്കു മേല്‍ കുറ്റംചാര്‍ത്തി കേന്ദ്രം


ന്യൂഡല്‍ഹി (www.evisionnews.co): തുടര്‍ച്ചയായ പെട്രോള്‍-ഡീസല്‍ വില വര്‍ധനയില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇന്ന് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ചത്. ഇന്ധന വില കുറയ്ക്കുമെന്ന സൂചനയും സര്‍ക്കാര്‍ നല്കിയില്ല. 

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വില കൂട്ടിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ ഒരു ലിറ്റര്‍ ഡീസലിന് 26 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 89.48 രൂപയും ഡീസലിന് 83.59 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 87.87രൂപയായി. ഡീസലിന് 83.59 രൂപയും. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 88.04 രൂപയും ഡീസലിന് 82.27 രൂപയുമാണ് വില. മുംബൈ അടക്കമുള്ള മഹാനഗരങ്ങളില്‍ പെട്രോള്‍ വില തൊണ്ണൂറു കടന്നിട്ടുണ്ട്.

രാജ്യസഭയില്‍ കെസി വേണുഗോപാല്‍ എംപിയാണ് വിഷയത്തില്‍ സര്‍ക്കാറില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടത്. തന്റെ ഗ്രാമത്തില്‍ പെട്രോള്‍ വില നൂറു രൂപയിലെത്തിയെന്ന് വേണുഗോപാല്‍ പറഞ്ഞു. അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞു നില്‍ക്കുന്ന വേളയിലാണ് രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വേണുഗോപാലിന്റെ വിമര്‍ശനം ശരിയല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. ' വേണുഗോപാല്‍ജി നല്ല രാഷ്ട്രീയക്കാരനും ബുദ്ധിമാനായ അംഗവുമാണ്. അങ്ങേയറ്റം താഴ്മയോടെ പറയട്ടെ, ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ ഓയിലിന് 61 ഡോളറാണ് വില. അദ്ദേഹം (വേണുഗോപാല്‍) കേരളത്തില്‍ നിന്ന് വരുന്നയാളാണ്. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ധാരാളം പേര്‍ അവിടെയുണ്ട്. സഭയിലേക്ക് വരുന്നതിന് മുമ്പ് അടുത്ത സുഹൃത്തുക്കളോട് വിലയെ കുറിച്ച് ചോദിച്ചു മനസിലാക്കേണ്ടിയിരുന്നു'- മന്ത്രി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad