കേരളം (www.evisionnews.co): മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വംശീയ അധിക്ഷേപത്തില്‍ ന്യായീകരണവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. ചെത്തുതൊഴിലാളി എന്നു പറയുന്നത് തെറ്റാണോയെന്ന് സുധാകരന്‍ ചോദിച്ചു. ചെത്തുകാരന്‍ എന്നു പറഞ്ഞാല്‍ ജാതിയാണോ? മുഖ്യമന്ത്രി ചെത്തുതൊഴിലാളി കുടുംബത്തില്‍ നിന്നുവരുന്ന ആളാണ്. അങ്ങനെയൊരാള്‍ പൊതു പണം ധൂര്‍ത്തടിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
'ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? എന്താണ് അതിലെ സാമാന്യ മര്യാദയിലെ ലംഘനം? വിമര്‍ശിച്ചവര്‍ അതു പറയട്ടെ. പിണറായി വിജയന്റെ കുടുംബം ചെത്തുതൊഴിലാളിയുടെ കുടുംബമാണ്. തൊഴിലാളി നേതാവായി വന്ന ഒരാള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാടയ്ക്ക് എടുത്തു. അതു തൊഴിലാളി വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ക്കാണോ? തൊഴിലാളി വര്‍ഗത്തിന്റെ പ്രതീക്ഷയ്ക്ക് ഒപ്പമാണോ അദ്ദേഹം പ്രവര്‍ത്തിച്ചത്? അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സുഖത്തിനും സൗകര്യത്തിനും വേണ്ടിയല്ലേ? അതിനെ വിമര്‍ശിക്കുന്നതില്‍ എന്താണ് തെറ്റ്? സുധാകരന്‍ ചോദിച്ചു.
ചെത്തുതൊഴിലാളി എന്നു പറയുന്നത് തെറ്റാണോ? കര്‍ഷക തൊഴിലാളി, ബീഡിത്തൊഴിലാളി എന്നെല്ലാം പറയുന്നത് തെറ്റാണോ? തൊഴില്‍ അഭിമാനവും അന്തസും അല്ലേ? അതു പറഞ്ഞാല്‍ എന്താണ് കുഴപ്പം? ചെത്തുകാരന്‍ എന്നു പറഞ്ഞാല്‍ ജാതിയാണോ? പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
പിണറായിയുടെത് ചെത്തുതൊഴിലാളിയുടെ കുടുംബം: അതു പറഞ്ഞാല്‍ എന്ത് കുഴപ്പം? കെ സുധാകരന്‍
4/
5
Oleh
evisionnews