ന്യൂഡല്‍ഹി (www.evisionnews.co): പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരവെ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയില്‍ ഒരു രൂപ കുറച്ച് പശ്ചിമ ബം?ഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഞായറാഴ്ച അര്‍ദ്ധരാത്രിമുതല്‍ നികുതി ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് മമത പറഞ്ഞു. നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ പാവപ്പെട്ടവരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മമത ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണെന്ന് തൃണമൂല്‍ കോണ്‍?ഗ്രസ് പറഞ്ഞു. രാജ്യത്ത് തുടര്‍ച്ചയായി പതിമൂന്ന് ദിവസം ഇന്ധന വില കൂട്ടിയിരുന്നു. പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ജന രോഷം ഉയരുന്നുണ്ട്.
'മോദി ഒന്നും ചെയ്യില്ല' പെട്രോളില്‍ ജനരോഷം കത്തുമ്പോള്‍ നികുതി ഇളവ് പ്രഖ്യാപിച്ച് മമത
4/
5
Oleh
evisionnews