കേരളം (www.evisionnews.co): ശബരിമല യുവതീ പ്രവേശനത്തെ ആര്‍എസ്എസ് എതിര്‍ത്തിരുന്നില്ലെന്ന് സിപിഐഎമ്മില്‍ ചേര്‍ന്ന അയ്യപ്പ ധര്‍മ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍. ഭൂരിപക്ഷം ആര്‍.എസ്.എസുകാര്‍ക്കും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു താത്പര്യമെന്നും പിന്നീട് രാഷ്ട്രീയ ലക്ഷ്യത്തിനായി നിലപാട് മാറ്റിയതാണെന്നും അദ്ദേഹം ആരോപിച്ചു.
ആര്‍.എസ്.എസിലെ 70 ശതമാനം പേര്‍ക്കും സ്ത്രീകള്‍ ശബരിമലയില്‍ കയറണമെന്ന അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. 30 ശതമാനം പേര്‍ മാത്രമായിരുന്നു സ്ത്രീകള്‍ കയറേണ്ടെന്ന് പറഞ്ഞിരുന്നത്. പന്തളത്തെ നാമജപ ഘോഷയാത്രയ്ക്ക് ലഭിച്ച പിന്തുണ കണ്ടാണ് ആര്‍.എസ്.എസ് നിലപാട് മാറ്റിയത്. ശബരിമല വിധിയ്ക്ക് ഒരു വര്‍ഷം മുമ്പ് കെ. സുരേന്ദ്രന്‍ ഈ നിലപാട് വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
'ആര്‍എസ്എസുകാര്‍ക്ക് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാനാണ് ആഗ്രഹം: നിലപാട് മാറിയതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം'
4/
5
Oleh
evisionnews