Type Here to Get Search Results !

Bottom Ad

ബിന്ദു ജ്വല്ലറി ഉടമ കെവി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു


കാസര്‍കോട് (www.evisionnews.co): ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാഘടകം സ്ഥാപക പ്രസിഡന്റും ബിന്ദു ജ്വല്ലറി ഉടമയുമായ ബാങ്ക് റോഡ് 'കണ്ണന്‍സി'ലെ കെവി കുഞ്ഞിക്കണ്ണന്‍ (70) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നുച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

നീലേശ്വരം സ്വദേശിയായ കെവി കുഞ്ഞിക്കണ്ണന്‍ 40 വര്‍ഷം മുമ്പാണ് കാസര്‍കോട്ടെത്തിയത്. ആദ്യകാലത്ത് എളിയ രീതിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മിച്ചു നല്‍കിയിരുന്ന കുഞ്ഞിക്കണ്ണന്‍ ഹൃദ്യമായ പെരുമാറ്റവം വിശ്വാസ്യതയും മുതല്‍കൂട്ടാക്കി വ്യാപാരത്തില്‍ പടിപടിയായി മുന്നേറുകയായിരുന്നു.

ഭാര്യ: ശോഭന പി. മക്കള്‍: കെ.വി അഭിലാഷ്, കെ.വി അജിതേഷ്, കെ.വി ബിന്ദു, കെ.വി ബീന, കെ.വി ഭവിത. മരുമക്കള്‍: അജയകുമാര്‍ (ഇംബ്സണ്‍സ് ഓട്ടോമൊബൈല്‍സ്, കോഴിക്കോട്), പ്രേമരാജന്‍ (ബിസിനസ്, മടിക്കേരി), ഡോ. ശശികുമാര്‍ (കോട്ടക്കല്‍).

Post a Comment

0 Comments

Top Post Ad

Below Post Ad