ദേശീയം (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ഗുലാം നബി ആസാദ്. പ്രധാനമന്ത്രിയായ ശേഷവും വന്ന വഴി മറക്കാത്തയാളാണ് മോദിയെന്നും അദ്ദേഹം സ്വയം തന്നെ വിശേഷിപ്പിക്കുന്നത് ചായക്കാരന്‍ എന്നാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ജമ്മുവിലെ ഗുജ്ജര്‍ സമുദായങ്ങളുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനങ്ങള്‍ മോദിയില്‍ നിന്ന് പഠിക്കണം. പ്രധാനമന്ത്രിയായതിന് ശേഷവും അദ്ദേഹം വന്ന വഴി മറന്നില്ല. രാഷ്ട്രീയപരമായി വിയോജിപ്പുകളുണ്ട്. പക്ഷെ അദ്ദേഹത്തിന് വലിയ എളിമയാണ് എന്നു പറയാതിരിക്കാന്‍ വയ്യ', ഗുലാം നബി ആസാദ് പറഞ്ഞു.
എല്ലാവരും നരേന്ദ്ര മോദിയെ കണ്ടുപഠിക്കണം: വാനോളം പുകഴ്ത്തി ഗുലാം നബി ആസാദ്
4/
5
Oleh
evisionnews