Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 4650 പേർക്ക് കോവിഡ്: കാസര്‍കോട് 124 പേര്‍ക്ക് രോഗബാധ

കാസർകോട്: ജില്ലയില്‍ 124 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി.  41 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

വീടുകളില്‍ 6784 പേരും സ്ഥാപനങ്ങളില്‍ 377 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7161 പേരാണ്. പുതിയതായി 465 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1509 (ആര്‍ ടി പി സി ആര്‍-728, ആന്റിജന്‍-754)  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 422 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 694 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 73 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 41 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26868 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1165 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 

Post a Comment

0 Comments

Top Post Ad

Below Post Ad