Type Here to Get Search Results !

Bottom Ad

കാസര്‍കോട് ആര്‍ടിഒ ഓഫീസില്‍ വന്‍ ക്രമക്കേട്: 1.97 ലക്ഷം രൂപ വിജിലന്‍സ് പിടിച്ചെടുത്തു


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് ആര്‍സി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ആര്‍ടിഒ ഓഫീസുമായി ബന്ധപ്പെടുന്ന വ്യക്തികളില്‍നിന്നും ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റ് മുഖേന കൈക്കൂലി വാങ്ങുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകിട്ടോടെ വിജിലന്‍സ് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണന്റെയും ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. 

വളരെ തന്ത്രപരമായി നടത്തിയ പരിശോധനയില്‍ ഏജന്റില്‍ നിന്നും 1,97,770 രൂപയും മറ്റു രേഖകളും പിടിച്ചെടുത്തു. ഓഫീസില്‍ നിന്നും നിരവധി ലൈസന്‍സുകള്‍ തപാല്‍ മുഖേന അയക്കാതെ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. 

പരിശോധനയില്‍ കാസര്‍കോട് കലക്ടറേറ്റിലെ ഹൊസ്സൂര്‍ ശിരസ്തര്‍ മുരളീധരന്‍ കെ, എസ്‌ഐമാരായ ശശിധരന്‍ പിള്ള, രേമേശന്‍ കെ, എഎസ്‌ഐമാരായ സുഭാഷ് ചന്ദ്രന്‍, മധുസൂധനന്‍, സന്തോഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേശന്‍, രഞ്ജിത്ത് കുമാര്‍, രാജീവന്‍, ജയന്‍, കൃഷ്ണന്‍, പ്രിയ കെ നായര്‍, ഷീബ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad