Type Here to Get Search Results !

Bottom Ad

നാണംകെട്ട് പുറത്തേക്ക്; ട്രംപിനെ നീക്കംചെയ്യാനുള്ള പ്രമേയം അംഗീകരിച്ച് യുഎസ് ജനപ്രതിനിധി സഭ


വാഷിംഗ്ടണ്‍ (www.evisionnews.co): അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 25മത് ഭേദഗതി ഉപയോഗിച്ച് നീക്കംചെയ്യാനുള്ള പ്രമേയം യു.എസ് ജനപ്രതിനിധി സഭ അംഗീകരിച്ചു. പ്രമേയം പാസായതോടെ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി 25ാം ഭേദഗതിയുടെ നാലാം അനുച്ഛേദം ഉപയോഗിച്ച് പുറത്താക്കപ്പെടുന്ന പ്രസിഡന്റായി ട്രംപ് മാറും.

നേരത്തെ ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് മൈക്ക് പെന്‍സ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജനപ്രതിനിധി സഭയില്‍ പ്രമേയം പാസാകുന്നത്. പ്രസിഡന്റിനെ ഉടന്‍ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഡെമോക്രാറ്റുകള്‍ ഇപ്പോള്‍. ബുധനാഴ്ച ട്രംപിനെ നീക്കം ചെയ്യാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad