Type Here to Get Search Results !

Bottom Ad

ബംബ്രാണ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു


കാസര്‍കോട് (www.evisionnews.co): ഇച്ചിലങ്കോട് ബംബ്രാണ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. ബംബ്രാണ ഇച്ചിലങ്കോട്ടെ ശരീഫിന്റെ മക്കളായ ശദാദ് (12), ശഹാസ് (എട്ട്) എന്നിവരാണ് മരിച്ചത്. ഞായറഴ്ച വൈകിട്ട് 5.45 മണിയോടെയാണ് സംഭവം. അണക്കെട്ടില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ നാട്ടുകാരെയും വീട്ടുകാരെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad