Type Here to Get Search Results !

Bottom Ad

സിപിഎം വര്‍ഗീയ ദ്രുവീകരണം നടത്തുന്നു: കെഎം ഖാദര്‍ മൊയ്തീന്‍


കാസര്‍കോട് (www.evisionnews.co): ഇടതുപക്ഷ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി തൊഴിലിനും വികസനത്തിനും മതേതരത്വ സംരക്ഷണത്തിനും എസ്ടിയു സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരസംഗമങ്ങള്‍ക്ക് കാസര്‍കോട്ട് തുടക്കമായി. എല്ലാ ജില്ലകളിലും നടക്കുന്ന സമര

സംഗമങ്ങള്‍ ഫെബ്രുവരി പത്തിന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിക്കും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സമര സംഗമം മുസ് ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെഎം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.

സിപിഎം തുടര്‍ ഭരണത്തിന് വേണ്ടി വര്‍ഗീയ ദ്രുവീകരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ പേരില്‍ സിപിഎം വര്‍ഗീയത ആരോപിക്കുകയാണ്. യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയാണ് മുസ് ലിം ലീഗ് .ഇതേ മുസ് ലിം ലീഗുമായി ചേര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അപ്പോള്‍ കേരളത്തില്‍ മാത്രം ലീഗില്‍ മതമൗലകവാദം ആരോപിക്കുന്നത് ബിജെപിയുടെ വോട്ട് സിപിഎമ്മിന് ലഭിക്കാന്‍ വേണ്ടിയാണ്. എന്ത് പ്രചരണം നടത്തിയാലും എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു തുടങ്ങി. യുഡിഎഫ് സര്‍ക്കാര്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറര്‍ കെപിമുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. എസ്ടിയു ദേശീയ പ്രസിഡന്റ് അഡ്വ.എം റഹ് മത്തുള്ള, സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, വൈസ് പ്രസിഡന്റ് എംഎകരീം, മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടിഅഹമ്മദലി, മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇഅബ്ദുല്ല, എന്‍എനെല്ലിക്കുന്ന് എം എല്‍എ, മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെഫിറോസ്, മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, പിഎംമുനീര്‍ ഹാജി, വിപിഅബ്ദുള്‍ ഖാദര്‍ ,കാസര്‍കോട്‌നഗരസഭാ ചെയര്‍മാന്‍ അഡ്വ.വിഎം മുനീര്‍, കാസര്‍കോട് മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് എഎംകടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎംഅഷ്‌റഫ് ,ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടിഡികബീര്‍, എസ്ടിയു ജില്ലാ ഭാരവാഹികളായ എഅഹമ്മദ് ഹാജി, ഷരീഫ് കൊടവഞ്ചി, മുംതാസ് സമീറ, ബീഫാത്തിമ ഇബ്രാഹിം, പിപിനസീമ, ഷംസുദ്ദീന്‍ ആയിറ്റി, കുഞ്ഞാമദ് കല്ലൂരാവി, എം.എ.മക്കാര്‍, മുത്തലിബ് പാറക്കെട്ട്, പിഐഎ ലത്തീഫ്, ഉമ്മര്‍ അപ്പോളൊ, എ.ജി അമീര്‍ ഹാജി, എം അബ്ബാസ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad