കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ എയ്യള സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനും പ്രവാസിയുമായ അഷ്‌റഫ് എയ്യള (48) അസുഖത്തെ തുടര്‍ന്ന് മരിച്ചു. രോഗബാധിതനായി ചികത്സയ്ക്കായി നാട്ടിലെത്തിയതായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ വീട്ടിലായിരുന്നു അന്ത്യം.
ഏറെ കാലമായി ദുബൈ നാലപ്പാട് കമ്പനിയില്‍ മേനേജറായി ജോലി ചെയ്തുവരികയായിരുന്നു. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്നു. അബ്ദുല്‍ ഖാദറിന്റെയും റഹ്മത്ത് ബീവിയുടെയും മകനാണ്. എയ്യള ഖസ്‌റജി ജുമാ മസ്ജിദ് പ്രസിഡന്റ് ബിയു അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ സഹോദര പുത്രനാണ്.
ഭാര്യ മേല്‍പറമ്പ് പരേതനായ ഡോ. എംഎ അബ്ദുല്‍ സമദിന്റെ മകള്‍ ഹൗവാബി ഉനൈസ. മക്കള്‍: അഫീഫ് ഇര്‍ഫാന്‍ (ബിരുദ വിദ്യാര്‍ത്ഥി), സഫ്രി, സുല്‍ഫ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മുനീര്‍, ജാഫര്‍ (വ്യാപാരി), നാസര്‍ മേനങ്കോടിന്റെ ഭാര്യ റസിയ, കെഎംസിസി കാസര്‍കോട്് മണ്ഡലം സെക്രട്ടറി ഷാഫി കുന്നിലിന്റെ ഭാര്യ റാബിയ. എയ്യള ഖസ്‌റജി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
അസുഖത്തെ തുടര്‍ന്ന് മരിച്ച അഷ്റഫ് എയ്യളയുടെ മയ്യിത്ത് ഖബറടക്കി
4/
5
Oleh
evisionnews