ബംഗളൂരു (www.evisionnews.co): 25 വയസുകാരിയെയും അമ്മയെയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. രമാദേവി (25), അമ്മ ലക്ഷ്മിദേവി (45) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രമാദേവിയുടെ നാലു മാസം പ്രായമുള്ള കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്.
അന്വേഷണത്തില്‍ രമാദേവിയുടെ കൂടെ താമസിക്കുന്ന മലായ് കുമാര്‍ പരിദിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഒഡീഷ സ്വദേശിയായ പരിദി 2018ലാണ് ജോലി തേടി ബംഗളൂരുവില്‍ എത്തിയത്. അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ പ്ലബറായി ജോലി നോക്കുന്നതിനിടെയാണ് രമാദേവിയെ പരിചയപ്പെടുന്നത്.നാലുമാസം മുന്‍പാണ് ഇരുവര്‍ക്കു കുട്ടി പിറന്നത്. തുടര്‍ന്ന് രമാദേവിയുടെ അച്ഛനും അമ്മയും സഹോദരനും ഇരുവര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങി. അതിനിടെ രമാദേവിയുടെ അമ്മ തന്റെ മകളെ വിവാഹം കഴിക്കാന്‍ പരിദിയെ നിര്‍ബന്ധിച്ചു.
എന്നാല്‍ ഈആവശ്യം പരിദി നിഷേധിച്ചു. സമ്മര്‍ദ്ദമേറിയതോടെ മകളെയും അമ്മയെയും കൊല്ലാന്‍ പരിദി തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രമാദേവിയുടെ അച്ഛനും സഹോദരനും ജോലിക്കായി പുറത്തുപോയിരുന്ന സമയത്താണ് കൊലപാതകം നടന്നത്. ലക്ഷ്മിദേവിയുടെ കഴുത്തുമുറിച്ചാണ് കൊന്നത്. തുടര്‍ന്ന് രമാദേവിയെയും പരിദി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ വൈകിട്ടോടെ അറസ്റ്റ് ചെയ്തു.