Type Here to Get Search Results !

Bottom Ad

ആള്‍ക്കൂട്ട കൊലപാതകം ആര്‍എസ്എസിന് വിടുവേല ചെയ്യുന്ന അന്വേഷണ സംഘത്തെ മാറ്റണം: മാഹിന്‍ കേളോട്ട്


കാസര്‍കോട് (www.evisionnews.co): കറന്തക്കാടിന് സമീപം മധ്യവയസ്‌കനെ മൃഗീയമായി തല്ലിക്കൊന്ന സംഭവത്തില്‍ ആര്‍എസ്എസിന് വിടുവേല ചെയ്യുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട്. ഉത്തരേന്ത്യയെ നാണിപ്പിക്കുന്ന രീതിയില്‍ പട്ടാപ്പകല്‍ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ സംഘം ചേര്‍ന്ന് അടിച്ചുകൊലപ്പെടുത്തിയത് അതീവ ഗൗരവകരമാണ്. 

എന്നാല്‍ സംഭവം നിസാരവത്കരിക്കുന്നതും കുഴഞ്ഞുവീണെന്ന് എഫ്‌ഐആര്‍ എഴുതി കൈകഴുകുന്ന പൊലീസ് നിലപാടും അപകടകരമാണ്. മര്‍ദിക്കുന്ന സമയത്ത് രണ്ടു പൊലീസുകാര്‍ കടന്നുപോയതായും കണ്ടിട്ടും കാണാതെ പോവുകയായിരുന്നതായും ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതികളായവരെ ഉടന്‍ പിടികൂടണം. തല്ലുന്നത് കണ്ടിട്ടും പൊലീസ് ഇടപെടാത്തത് സംബന്ധിച്ചും അന്വേഷണം വേണം. സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ ഉന്നതതല അന്വേഷണ സംഘത്തെ ഏര്‍പ്പിക്കണമെന്നും മാഹിന്‍ കേളോട്ട് ആവശ്യപ്പെട്ടു. 

Post a Comment

0 Comments

Top Post Ad

Below Post Ad