മഞ്ചേശ്വരം (www.evisionnews.co): പൂച്ചയെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ ബീഡി തൊഴിലാളി മരിച്ചു. ബട്ടിപ്പദവിലെ ലിയോവരത്ത-ചോമു ദമ്പതികളുടെ മകന്‍ മഞ്ചുനാഥ് (45) ആണ് മരിച്ചത്. അവിവാഹിതനായ മഞ്ചുനാഥ് വീട്ടില്‍ ഒറ്റക്കാണ് താമസിക്കുന്നത്. വൈകിട്ട് ആറ് മണിയോടെ ഒരാള്‍ നിലവിളിക്കുന്നത് അയല്‍വാസിയായ സ്ത്രീകള്‍ക്ക് കേട്ടതായി പറയുന്നു. നിലവിളി കേട്ട സ്ഥലവും പരിസരവും നാട്ടുകാര്‍ രാത്രി ഏഴ് മണിയോടെ പരിശോധിക്കുന്നതിനിടെയാണ് മഞ്ചുനാഥന്റെ മൃതദേഹം വീട്ടിലെ കിണറ്റില്‍ കാണുന്നത്. ഉപ്പളയില്‍ നിന്ന് ഫയര്‍ ഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്ന് രാവിലെയാണ് കിണറിനകത്തേക്ക് ഇറങ്ങാന്‍ ഉപയോഗിച്ച കയറും ചത്ത പൂച്ചയെയും കാണുന്നത്.
പൂച്ചയെ രക്ഷപ്പെടുത്താന്‍ കിണറ്റില്‍ ഇറങ്ങിയ ബീഡി തൊഴിലാളി മരിച്ചു
4/
5
Oleh
evisionnews