കാസര്‍കോട് (www.evisionnews.co): സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായതായി പരാതി. കാസര്‍കോട്ടെ വസ്ത്ര- ഫൂട്ട് വെയര്‍ വ്യാപാരി ചെങ്കള നാലാംമൈലിലെ അബ്ദുല്ലയുടെ മകനും മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി കോളജ് അവസാന വര്‍ഷ ബിഫാം വിദ്യാര്‍ഥിയുമായ അബൂബക്കറിനെ (21)യാണ് ഒരാഴ്ചയായി കാണാതായത്. ഈമാസം അഞ്ചിന് സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫാണ്. വീട്ടുകാരുടെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷിച്ചുവരുന്നു. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9446673883, 9544156002, 9567662299,9400424664 നമ്പരുകളിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സുഹൃത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ട കോളജ് വിദ്യാര്‍ഥിയെ ഒരാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനായില്ല
4/
5
Oleh
evisionnews