Type Here to Get Search Results !

Bottom Ad

പുതുവത്സരാഘോഷത്തിനിടെ തളിപ്പറമ്പില്‍ വന്‍ മയക്കുമരുന്ന് വേട്ട: യുവതി ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍


കണ്ണൂര്‍ (www.evisionnews.co): ബാറില്‍ മുറിയെടുത്ത് പുതുവത്സരമാഘോഷിച്ച യുവതി അടക്കമുള്ള സംഘത്തില്‍ നിന്ന് മാരക മയക്കുമരുന്നുകള്‍ പിടികൂടിയ കരിമ്പം സര്‍ സയ്യിദ് സ്‌കൂളിന് സമീപത്തെ കെ.കെ ഷമീറലി(28), നരിക്കോട്ടെ പി.സി ത്വയ്യിബ്(28), ഹബീബ് നഗറിലെ മുഹമ്മദ് ഹനീഫ്(32), മഞ്ചേശ്വരം പച്ചമ്പളയിലെ മുഹമ്മദ് ശിഹാബ് (22), കാസര്‍കോട് മംഗല്‍പ്പാടിയിലെ മുഹമ്മദ് ഷഫീഖ് (22),വയനാട്ടെ കെ. ഷഹബാസ്(24), പാലക്കാട് കടുച്ചിറയിലെ എം. ഉമ (24) എന്നിവരെയാണ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ എം.ദിലീപും സംഘവും അറസ്റ്റ് ചെയ്തത്.

ബക്കളം സ്നേഹ ഇന്‍ ബാറില്‍ മുറിയെടുത്താണ് സംഘം മയക്കുമരുന്ന് പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് 25000 രൂപ വിലമതിക്കുന്ന 50 ഗ്രാം എം.ഡി.എം.എ,40000 രൂപ വിലമതിക്കുന്ന 8 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, 50000 രൂപയുടെ ഒരു ബോട്ടില്‍ ഹാഷിഷ് ഓയില്‍ എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് സംഘം വലയിലായത്. 

പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി ഗിരീഷ്, എ.അസീസ്,ടി.വി കമലാക്ഷന്‍, കെ. രാജേഷ്, പി.കെ രാജീവന്‍, പി.പി.മനോഹരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എസ്.എ.പി ഇബ്രാഹിം ഖലീല്‍, കെ.മുഹമ്മദ് ഹാരിസ്, ഫെമിന്‍, പി.പി രജിറാഗ്,കെ.വിനീഷ്,പി.നിജിഷ,എം.പി അനു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad