Type Here to Get Search Results !

Bottom Ad

രണ്ടുദിവസം മുമ്പ് തുറന്ന ഗോഡ്സെയുടെ പേരിലുള്ള ലൈബ്രറി ജില്ലാ ഭരണകൂടം പൂട്ടിച്ചു


ദേശീയം (www.evisionnews.co): രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ പേരില്‍ തുടങ്ങിയ ലൈബ്രറി അടച്ചുപൂട്ടി. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലൈബ്രറി ജില്ലാ ഭരണകൂടമാണ് അടപ്പിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ ഓഫീസിലാണ് രണ്ട് ദിവസം മുമ്പ് ലൈബ്രറി തുടങ്ങിയത്. ഗോഡ്‌സെ ഗ്യാന്‍ശാല എന്ന് പേരിട്ട ലൈബ്രറിയിലെ പുസ്തകങ്ങളും ബാനറുകളും പോസ്റ്ററുകളുമെല്ലാം പിടിച്ചെടുത്തു.

ലൈബ്രറി തുടങ്ങിയതില്‍ പിന്നെ നിരവധി പരാതികള്‍ ലഭിച്ചെന്ന് ഗ്വാളിയോര്‍ എസ്പി അമിത് സംഗി പറഞ്ഞു. ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചിരുന്നു. ലൈബ്രറിയിലെ പുസ്തകങ്ങളും ബാനറുകളും പോസ്റ്ററുകളുമെല്ലാം പിടിച്ചെടുത്തു. എന്നാല്‍ ഹിന്ദു മഹാസഭാ നേതാക്കളുമായി കൂടിയാലോചിച്ചാണ് ലൈബ്രറി പൂട്ടിയതെന്ന് എസ്.പി പറഞ്ഞു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad