കുമ്പള (www.evisionnews.co): കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- സി.പി.എം സഖ്യത്തിനെതിരെ കുമ്പളയില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സക്കീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗണേഷ് ഭണ്ഡാരി സ്വാഗതം പറഞ്ഞു. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. മഞ്ചുനാഥ ആള്‍വ, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി വി.പി. അബ്ദുല്‍ കാദര്‍, മണ്ഡലം മുസ് ലിം ലീഗ് ട്രഷറര്‍ അഷ്‌റഫ് കര്‍ള, സെക്രട്ടറി എ.കെ. ആരിഫ്, അഷ്‌റഫ് എടനീര്‍, അഷ്‌റഫ് കൊടിയമ്മ, നാസര്‍ മൊഗ്രാല്‍, യൂസുഫ് ഉളുവാര്‍, ലക്ഷ്മണ്‍ പ്രഭു, അസീസ് കളത്തൂര്‍, എം.പി. ഖാലിദ് സംസാരിച്ചു.
കുമ്പള പഞ്ചായത്തിയിലെ ബിജെപി, സിപിഎം കൂട്ടുകെട്ട് യുഡിഎഫ് പ്രതിഷേധറാലിയും പൊതുസമ്മേളനവും
4/
5
Oleh
evisionnews